ഗവർണർക്കെതിരെ നടന്നത് സർക്കാർ സ്‌പോൺസേർഡ് പ്രതിഷേധമെന്ന് എം ടി രമേശ്; മുഖ്യമന്ത്രി പ്രതികരിക്കണം

Share with your friends

കണ്ണൂരിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധം സർക്കാർ സ്‌പോൺസേർഡ് എന്ന് ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശ്. ചരിത്ര കോൺഗ്രസിലെ പ്രതിനിധികളാണ് ഗവർണർക്കെതിരെ പ്രതിഷേധിച്ചത്.

ഗവർണർക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചതായും ഗുരുതര വീഴ്ചയാണ് നടന്നതെന്നും എം ടി രമേശ് പറഞ്ഞു. തങ്ങളുടെ പകപോക്കലിന് സിപിഎം ഗവർണറെ കരുവാക്കുകയാണ്. ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികൾ വരെ പ്രതിഷേധത്തിന്റെ ഭാഗമായി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പ്രതികരിക്കണമെന്നും എം ടി രമേശ് പറഞ്ഞു

പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് നിരന്തരം പരാമർശം നടത്തിയതോടെയാണ് ഗവർണർക്കെതിരെ പ്രതിനിധികളും വിദ്യാർഥികളും പ്രതിഷേധിച്ചത്. സംവാദങ്ങളാകാമെന്ന ഗവർണറുടെ പരാമർശത്തോട് ഇപ്പോ തന്നെ സംവാദം നടത്താമെന്നായിരുന്നു പ്രതിഷേധക്കാർ മറുപടി നൽകിയത്. പ്രതിഷേധം കൊണ്ട് തന്നെ നിശബ്ദനാക്കാൻ കഴിയില്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം.

 

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-