പൗരത്വ ഭേദഗതി: മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും

പൗരത്വ ഭേദഗതി: മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും

പൗരത്വ നിയമഭേദഗതിക്കെതിരായ തുടർ നടപടികൾ ആലോചിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് ചേരും. മതസാമുദായിക സംഘടനകൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ബിജെപി പ്രതിനിധികളും പങ്കെടുക്കുമെന്നാണ് അറിയുന്നത്. സർവകക്ഷി യോഗത്തിന് ശേഷം രമേശ് ചെന്നിത്തല മുസ്ലീം സംഘടനാ നേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്.

ഡിസംബർ 19ന് നടന്ന സംയുക്ത പ്രതിഷേധത്തിന് പിന്നാലെയാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് ചേരുന്ന യോഗത്തിൽ കേന്ദ്രസർക്കാരിനെതിരായ കൂടുതൽ ശക്തമായ സമരപരിപാടികളും ചർച്ചയാകും. ഭരണഘടനാ സംരക്ഷണത്തിനായി വിശാല സമിതി രൂപീകരിച്ച് എല്ലാവരെയും ഒന്നിച്ച് നിർത്താനാണ് സർക്കാരിന്റെ തീരുമാനം

അതേസമയം സംയുക്തസമരങ്ങളിൽ തുടർന്ന് പോകാൻ കോൺഗ്രസ് തയ്യാറാകാൻ സാധ്യതയില്ല. ഐക്യത്തിന് പണ്ടേ മുറുമുറുപ്പ് ഉയർത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്റെ എതിർപ്പാണ് ഇതിന് കാരണം. അതേസമയം എസ് ഡി പി ഐ, വെൽഫെയർ പാർട്ടി എന്ന മതരാഷ്ട്രീയ പാർട്ടികളെ ഇരു പക്ഷവും മാറ്റിനിർത്താൻ ശ്രമിക്കുന്നുണ്ട്. എൻ എസ് എസിന് യോഗത്തിലേക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കാൻ സാധ്യതയില്ല.

Share this story