പൗരത്വ ഭേദഗതി വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണം; പ്രത്യേക നിയമസഭാ സമ്മേളനം ഇത് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം

പൗരത്വ ഭേദഗതി വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണം; പ്രത്യേക നിയമസഭാ സമ്മേളനം ഇത് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം

പൗരത്വ നിയമഭേദഗതി വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്രസർക്കാരിനോട് സംസ്ഥാനം ഔദ്യോഗികമായി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷം. നാളെ നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനം വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി ഡി സതീശൻ സ്പീക്കർക്ക് നോട്ടീസ് നൽകി.

പൗരത്വ നിയമഭേദഗതി ഭരണഘടനവിരുദ്ധവും രാജ്യത്തിന്റെ വിശാല താത്പര്യങ്ങൾക്ക് എതിരുമാണ്. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന്റെ സംവരണം എടുത്തു കളഞ്ഞ കേന്ദ്ര നടപടിയിലും പ്രതിപക്ഷത്തിന് എതിർപ്പുണ്ട്. ഈ സാഹചര്യത്തിൽ നിയമം വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം. ഇതിനായി പ്രത്യേക ചർച്ച നടത്തണമെന്നും വി ഡി സതീശൻ നോട്ടീസിൽ ആവശ്യപ്പെടുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം പാസാക്കി ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാനാണ് നാളെ പ്രത്യേക നിയമസഭാ സമ്മേളിക്കുന്നത്. മുഖ്യമന്ത്രി ഇന്നലെ വിളിച്ച സർവകക്ഷി യോഗത്തിൽ ഒന്നിച്ചുനിൽക്കാൻ പ്രതിപക്ഷം തീരുമാനിച്ചിരുന്നു

Share this story