രാജ്യമൊട്ടാകെ സിവിൽ നിയമലംഘന സമരം നടക്കണം; മോദി നാണമില്ലാതെ കള്ളം പറയുന്നു: ജിഗ്നേഷ് മേവാനി

രാജ്യമൊട്ടാകെ സിവിൽ നിയമലംഘന സമരം നടക്കണം; മോദി നാണമില്ലാതെ കള്ളം പറയുന്നു: ജിഗ്നേഷ് മേവാനി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ സിവിൽ നിയമ ലംഘന സമരങ്ങൾ നടത്തണമെന്ന് ഗുജറാത്ത് എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. കോഴിക്കോട് പ്രസ് ക്ലബിൽ വാർത്താ സമ്മേളനം നടത്തുകയായിരുന്നു ജിഗ്നേഷ്

എൻ ആർ സി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നാണമില്ലാതെ കള്ളം പറയുകയാണ്. തടങ്കൽ പാളയങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ പറയുന്നതിൽ എന്ത് ആത്മാർഥതയാണുള്ളത്. പരാതിയുണ്ടെങ്കിലെ സുപ്രീം കോടതിയിൽ പോകുവെന്ന് സർക്കാർ പറയുന്നത് അവിടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനാകുമെന്ന ആത്മവിശ്വാസമുള്ളതിനാലാണ്.

ഉത്തർപ്രദേശിൽ പോലീസ് നരനായാട്ട് നടത്തുകയാണ്. സിറിയയിലേതു പോലുള്ള കലാപ സാഹചര്യമാണ് യുപിയിൽ. തന്റെ പദവിക്ക് ചേരാത്ത രീതിയിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നതെന്നും ജിഗ്നേഷ് മേവാനി ആരോപിച്ചു

Share this story