ആരിഫ് മുഹമ്മദ് ഖാൻ ഇരിക്കുന്ന പദവി മറക്കരുത്; ഔചിത്യത്തോടെ പെരുമാറണമെന്നും ചെന്നിത്തല

ആരിഫ് മുഹമ്മദ് ഖാൻ ഇരിക്കുന്ന പദവി മറക്കരുത്; ഔചിത്യത്തോടെ പെരുമാറണമെന്നും ചെന്നിത്തല

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരിക്കുന്ന പദവി ആരിഫ് മുഹമ്മദ് ഖാൻ മറക്കരുത്. ഗവർണർ ഔചിത്യത്തോടെ ചെന്നിത്തല പറഞ്ഞു

പാർലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്യാൻ പാടില്ലെന്ന നിലപാട് ശരിയല്ല. കോടതി വരെ ചോദ്യം ചെയ്തിട്ടുണ്ട്. ചരിത്ര കോൺഗ്രസിൽ പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ല. ഇർഫാൻ ഹബീബിനെ പോലെ പ്രായമായ ആൾ ഗവർണറെ എന്തു ചെയ്യാനാണെന്നും ചെന്നിത്തല ചോദിച്ചു

കണ്ണൂരിലെ പോലീസ് നടപടി ശരിയായില്ല. പിണറായി വിജയൻ അമിത് ഷായെ പോലെ ആകരുതെന്നും ചെന്നിത്തല പറഞ്ഞു.

Share this story