പൗരത്വ ഭേദഗതിക്കെതിരെ നിയമസഭ ഇന്ന് പ്രമേയം പാസാക്കും; രാഷ്ട്രപതിയെ സമീപിക്കുമെന്ന് ബിജെപി

പൗരത്വ ഭേദഗതിക്കെതിരെ നിയമസഭ ഇന്ന് പ്രമേയം പാസാക്കും; രാഷ്ട്രപതിയെ സമീപിക്കുമെന്ന് ബിജെപി

പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ ഇന്ന് സമ്മേളിച്ച് പ്രമേയം പാസാക്കും. അതേസമയം കേന്ദ്രം വിജ്ഞാപനം ഇറക്കുന്നത് തടയണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടണമെന്ന യുഡിഎഫ് ആവശ്യം സർക്കാർ അംഗീകരിച്ചേക്കില്ല

രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഒരു നിയമസഭ പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങുന്നത്. നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയമാണ് സർക്കാർ കൊണ്ടുവരുന്നത്. സർവകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് പ്രമേയം

പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കാനാണ് സർക്കാർ തീരുമാനം. അതേസമയം പ്രമേയം പാസാക്കാനുള്ള നടപടിക്കെതിരെ രാഷ്ട്രപതിയെ സമീപിക്കുമെന്നാണ് ബിജെപി നേതാക്കളുടെ ഭീഷണി.

പട്ടികജാതി പട്ടിക വർഗ സംവരണം പത്ത് വർഷം കൂടി നീട്ടാനുള്ള പ്രമേയവും നിയമസഭ പാസാക്കും. ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ ഒഴിവാക്കിയതിനെതിരെയുള്ള പ്രമേയവും സഭ പരിഗണിക്കുന്നുണ്ട്.

Share this story