ഉമ്മാ, കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ആശങ്കപ്പെടരുത്; വൈറലായി സുന്നി നേതാവിന്റെ പോസ്റ്റ്

ഉമ്മാ, കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ആശങ്കപ്പെടരുത്; വൈറലായി സുന്നി നേതാവിന്റെ പോസ്റ്റ്

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളും ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളും തുടരവെ തന്റെ 75 വയസ്സുള്ള ഉമ്മയുടെ ആശങ്ക പങ്കുവെച്ച് സുന്നി നേതാവ് സുലൈമാൻ സഖാഫിയുടെ ഫേസ്ബുക്ക് കുറിപ്പ്. കേരളം ഭരിക്കുന്നത് പിണറായി വിജയനാണെന്നും നമ്മുടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്നും പറഞ്ഞ് ഉമ്മയെ സമാധാനിപ്പിക്കുന്നതാണ് പോസ്റ്റിലുള്ളത്. പോരാളികൾ മതേതര സമൂഹത്തോട് ചേർന്ന് നിൽക്കണമെന്ന ആഹ്വാനവും പോസ്റ്റിലൂടെ സുലൈമാൻ സഖാഫി നൽകുന്നുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

എന്റെ ഉമ്മാന്റെ പ്രായം 75. ഉമ്മ എന്നെ ചേർത്ത് പിടിച്ചു ചോദിച്ചു:
‘ന്റെ മനേ, ഞമ്മള് എവടെപ്പോകും.. ഈ വയസ്സ് കാലത്ത് ജയിലിൽ കടന്ന് മരിക്കേണ്ടി വരുമോ?’ ഉമ്മയോട് ഒന്നും പറയാനില്ല. അവർ ജനിച്ചത് ഏകദേശം 1944ൽ. പാസ്‌പോർട്ടുണ്ട്. വോട്ടർ ഐഡി ഉണ്ട്. റേഷൻ കാർഡിൽ പേരുണ്ട്. പക്ഷേ, ഇന്ത്യൻ പൗരത്വത്തിന് ഇത് മതിയോ? വ്യക്തമല്ല. ’44ലെ ജനന സർട്ടിഫിക്കറ്റുണ്ടോ?’ ഞാൻ ഉമ്മയോട് ചോദിച്ചു. അവർ കൈമലർത്തി. ‘അന്നൊക്കെ ഇതൊക്കെ ഉണ്ടോ മനേ’…

അതായത്, ജനനം തെളിയിക്കാനാകാത്തതിനാൽ ഉമ്മ പുറത്ത്. ഇത് ഉമ്മമാരുടെ മാത്രം പ്രശ്‌നമാണോ? അല്ല. അമ്മമാരുടേയും പ്രശ്‌നമാണ്. ഉമ്മാന്റെ ആശങ്ക തീരുന്നില്ല. ‘മനേ, അപ്പോ, മുസ് ലിംങളെ പുറത്താക്കിയ നിയമം ഇങ്ങോട്ട് കൂടി വന്നാലോ?’ ഞാൻ മിഴിച്ചു നിന്നു. പറയേണ്ടത് ഇതാണ്, ഉമ്മ അകത്ത്. അമ്മ പുറത്ത്. പക്ഷേ, അതെങ്ങനെ ഉമ്മയോട് പറയും? ഞാൻ പറഞ്ഞു: ‘ഉമ്മാ, കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. ഇവിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഉമ്മാക്ക് സമാധാനമായി. ഉമ്മ ഉറങ്ങി.
ജയ്ഹിന്ദ്.

എന്റെ ഉമ്മാന്റെ പ്രായം 75. ഉമ്മ എന്നെ ചേർത്ത് പിടിച്ചു ചോദിച്ചു: "ന്റെ മനേ, ഞമ്മള് എവടെപ്പോകും.. ഈ വയസ്സ് കാലത്ത്…

Posted by Sulaiman Saqafi Maliyekkal on Monday, December 30, 2019

Share this story