നികുതിവെട്ടിപ്പ് കേസ്: ബിജെപി എംപി സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു; ചുമത്തിയത് ഏഴ് വർഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

നികുതിവെട്ടിപ്പ് കേസ്: ബിജെപി എംപി സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു; ചുമത്തിയത് ഏഴ് വർഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

നികുതി വെട്ടിക്കാനായി വാഹന രജിസ്‌ട്രേഷൻ പുതുച്ചേരിയിൽ നടത്തിയ ബിജെപി എം പി സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. നികുതി വെട്ടിക്കുന്നതിനായി സുരേഷ്‌ഗോപി വ്യാജ താമസരേഖകൾ നിർമിച്ചുവെന്നും മൊഴികളെല്ലാം സുരേഷ്‌ഗോപിക്ക് എതിരാണെന്നും തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.

2010 ജനുവരി 27നാണ് സുരേഷ് ഗോപി തന്റെ ഔഡി കാർ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. നികുതി വെട്ടിക്കുന്നതിനായി പുതുച്ചേരിയിൽ താമസിക്കുന്നതായുള്ള വ്യാജരേഖകളും നിർമിച്ചു. സുരേഷ് ഗോപി ഹാജരാക്കിയ വാടകക്കരാർ ഉൾപ്പെടെയുള്ള രേഖകൾ വ്യാജമാണെന്ന് അന്വേഷണത്തിലെ കണ്ടെത്തൽ

സുരേഷ്‌ഗോപി താമസിച്ചുവെന്ന് പറയുന്ന അപാർട്ട്‌മെന്റിലെ ഉടമകൾ ഇതുവരെ അദ്ദേഹത്തെ നേരിൽക്കണ്ടിട്ടില്ലെന്ന് മൊഴി നൽകിയിരുന്നു. ഏഴ് വർഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ തന്നെ മറ്റൊരു വാഹനത്തിന്റെ നികുതി തട്ടിപ്പ് കേസിലും ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും

 

Share this story