ഹിന്ദുക്കൾ സംഘ്പരിവാറുകാരെ പോലെ ബ്രിട്ടീഷുകാരുടെ ചെരുപ്പു നക്കികളല്ല; തുറന്നടിച്ച് വി ഡി സതീശൻ

ഹിന്ദുക്കൾ സംഘ്പരിവാറുകാരെ പോലെ ബ്രിട്ടീഷുകാരുടെ ചെരുപ്പു നക്കികളല്ല; തുറന്നടിച്ച് വി ഡി സതീശൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരായി മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് വി ഡി സതീശൻ. സംഘ്പരിവാറിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഇന്ത്യയിലെ ഹിന്ദുക്കൾ സംഘ്പരിവാറുകാരെ പോലെ കടപ ദേശീയ വാദികളല്ലെന്നും ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളല്ലെന്നും അദ്ദേഹം തുറന്നടിച്ചു

പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. പൗരത്വ ഭേദഗതി നിയമത്തിലൂടെ ഒരുവിഭാഗം ആളുകളെ പൗരത്വത്തിൽ നിന്നും മാറ്റി പുറത്തുനിർത്തുന്നു. പൗരത്വ പട്ടിക ഒരു വലയാണ്. ആ വലയിൽ കുടുങ്ങാൻ പോകുന്ന മത്സ്യങ്ങൾ ഇപ്പോൾ പൗരത്വ നിയമത്തിലൂടെ പുറത്താക്കപ്പെട്ട ഒരുവിഭാഗം ആളുകളാണ്. ആ പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഒരുമിച്ചു ചേർക്കുമ്പോൾ കൃത്യമായ മതവിവേചനം നടപ്പിലാകുകയാണ്.

ഡോ. ബി.ആർ അംബേദ്കർ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പല കാര്യങ്ങളുടെ വിമർശകനായിരുന്നു. പക്ഷേ നെഹ്റു പ്രധാനമന്ത്രിയായപ്പോൾ, ആ അംബേദ്കറെ ആദ്യ നിയമമന്ത്രിയാക്കി എന്നതു മാത്രമല്ല, ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ കൂടിയാക്കി. ഇന്ന് എതിർക്കുന്നവരെ, വിമർശിക്കുന്നവരെ എൻഫോഴ്സ്മെന്റിനെ വിട്ടു പിടിപ്പിക്കുകയും സി.ബി.ഐയെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുകയുമാണെന്നും വി ഡി സതീശൻ പറഞ്ഞു

 

Share this story