പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബിജെപി നേതാവ് കോട്ടയത്ത് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ഞീഴൂർ പഞ്ചായത്ത് കമ്മിറ്റി അംഗവും ബാലഗോകുലം രക്ഷാധികാരിയുമായ ജോസ് പ്രകാശാണ് അറസ്റ്റിലായത്.
പെൺകുട്ടിയുമൊന്നിച്ചുള്ള നഗ്നചിത്രങ്ങൾ ഇയാൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു. രണ്ട് വർഷമായി പീഡനം നേരിടുന്നതായാണ് പെൺകുട്ടി മൊഴി നൽകിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിന് പിന്നാലെ ബിജെപി ഇയാളെ പുറത്താക്കി
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
