മലയാളിയുടെ റെക്കോർഡ് കുടി; പുതുവർഷത്തലേന്ന് വിറ്റഴിഞ്ഞത് 68.57 കോടിയുടെ മദ്യം

മലയാളിയുടെ റെക്കോർഡ് കുടി; പുതുവർഷത്തലേന്ന് വിറ്റഴിഞ്ഞത് 68.57 കോടിയുടെ മദ്യം

പുതുവർഷത്തലേന്ന് മലയാളിയുടെ കുടി വീണ്ടും റെക്കോർഡ് കുറിച്ചു. റെക്കോർഡ് മദ്യവിൽപ്പനയാണ് 2019 ഡിസംബർ 31നുണ്ടായത്. 68.57 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 31ന് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8 ശതമാനത്തിന്റെ വർധനവാണുണ്ടായത്.

തിരുവന്തപുരം പവർഹൗസ് മദ്യവിൽപ്പന ശാലയിൽ നിന്ന് മാത്രം 88 ലക്ഷം രൂപയുടെ മദ്യം വിറ്റു. സംസ്ഥാനത്ത് ഏറ്റവുധികം ഉയർന്ന നിരക്കിലുള്ള വിൽപ്പനയുമിതാണ്

ക്രിസ്മസ് ന്യൂഇയർ കാലത്തെ പത്ത് ദിവസത്തിനിടെ 522 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷമിത് 512 കോടിയായിരുന്നു.

Share this story