സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും സുഭാഷ് വാസു രാജിവെച്ചു; ബിഡിജെഎസിലെ ഭിന്നതയെന്ന് സൂചന

സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും സുഭാഷ് വാസു രാജിവെച്ചു; ബിഡിജെഎസിലെ ഭിന്നതയെന്ന് സൂചന

സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും സുഭാഷ് വാസു രാജിവെച്ചു. ബിഡിജെഎസിലെ ഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. രാജിക്കത്ത് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാക്ക് അയച്ചിട്ടുണ്ട്. ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സുഭാഷ് വാസു

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള ഭിന്നതയാണ് രാജിക്ക് വഴിവെച്ചതെന്ന് സംശിക്കുന്നു. എസ് എൻ ഡി പിയിലെ വിമത നീക്കത്തെ തുടർന്ന് സുഭാഷ് വാസു അധ്യക്ഷനായ മാവേലിക്കര യൂനിയൻ വെള്ളാപ്പള്ളി നടേശൻ പിരിച്ചുവിട്ടിരുന്നു.

രേഖകൾ മോഷ്ടിച്ചെന്ന് ആരോപിച്ച് സുഭാഷ് വാസുവിനെതിരെ താലൂക്ക് യൂനിയൻ അഡ്മിനിസ്‌ട്രേറ്റർ പോലീസിൽ നൽകിയ പരാതിയും നിലവിലുണ്ട്. 2018 ജൂലൈയിലാണ് സുഭാഷ് വാസു സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് എത്തിയത്.

Share this story