പൗരത്വം നഷ്ടപ്പെടുമെന്ന ഭീതി: കോഴിക്കോട് രേഖകൾ നഷ്ടപ്പെട്ട റിട്ട. അധ്യാപകൻ ആത്മഹത്യ ചെയ്തു

പൗരത്വം നഷ്ടപ്പെടുമെന്ന ഭീതി: കോഴിക്കോട് രേഖകൾ നഷ്ടപ്പെട്ട റിട്ട. അധ്യാപകൻ ആത്മഹത്യ ചെയ്തു

പൗരത്വ ഭേദഗതി നിയമത്തിലെ ആശങ്കയെ തുടർന്ന് കോഴിക്കോട് റിട്ടയേർഡ് അധ്യാപകൻ ആത്മഹത്യ ചെയ്തു. നരിക്കുനിയിലാണ് സംഭവം. റിട്ട. അധ്യാപകനായ മുഹമ്മദലി(65) ആണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെയും പിതാവിന്റെയും രേഖകൾ നഷ്ടപ്പെട്ടിരുന്നു. ഇക്കാരണത്താലാണ് ആത്മഹത്യയയെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു

പൗരത്വനിയമം സംബന്ധിച്ച് മുഹമ്മദലിക്ക് വലിയ ആശങ്കയുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം കൊടുമ്പിരി കൊണ്ട സമയത്താണ് അദ്യാപകന്റെ ആത്മഹത്യ.

രാജ്യവ്യാപകമായി ഉയർന്ന പ്രക്ഷോഭത്തിനിടെ ഇതിനകം 20ഓളം പേർക്കാണ് പോലീസ് വെടിവെപ്പിൽ ജീവൻ നഷ്ടപ്പെട്ടത്. എന്ത് പ്രതിഷേധങ്ങളുണ്ടായാലും നിയമം നടപ്പാക്കുമെന്ന കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ് വലിയ ആശങ്കയാണ് ജനങ്ങൾക്കിടയിലുണ്ടാക്കിയിരിക്കുന്നത്. നിയമത്തിനെതിരെ കേരള നിയമസഭ കഴിഞ്ഞ ദിവസം ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു

 

Share this story