ബീഡി വാങ്ങി നൽകിയില്ല; പ്രതി പോലീസുകാരന്റെ കൈ തല്ലിയൊടിച്ചു

ബീഡി വാങ്ങി നൽകിയില്ല; പ്രതി പോലീസുകാരന്റെ കൈ തല്ലിയൊടിച്ചു

ബീഡി വാങ്ങി നൽകാത്തതിന് പ്രതി പോലീസുകാരന്റെ കൈ തല്ലിയൊടിച്ചു. കോട്ടയം കെ എ പി ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ മനോജ് മണിയന്റെ കൈ ആണ് ഒടിഞ്ഞത്. പ്രതി മോനുരാജിനെ പോലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.

എറണാകുളം കോടതിയിൽ നിന്ന് കോട്ടയം സബ് ജയിലിലേക്ക് മടക്കി കൊണ്ടുവഴിയായിരുന്നു മർദനം. പരുക്കേറ്റ മനോജ് മണിയനെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story