സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗത്തെ വെട്ടിപ്പരുക്കേൽപ്പിച്ചു; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗത്തെ വെട്ടിപ്പരുക്കേൽപ്പിച്ചു; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

ആലപ്പുഴ കുട്ടനാട് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന് നേർക്ക് ആക്രമണം. പുളങ്കുന്ന് സ്വദേശി ജോസ് തോമസിനെ ഒരു സംഘമാളുകൾ വെട്ടിപ്പരുക്കേൽപ്പിച്ചു

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് ജോസ് തോമസിനെ വെട്ടിയത്. ജോസ് തോമസിനെ ഗുരുതര പരുക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share this story