ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ കേന്ദ്രാന്വേഷണം; പരാതി നൽകിയത് സെൻകുമാർ

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ കേന്ദ്രാന്വേഷണം; പരാതി നൽകിയത് സെൻകുമാർ

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ക്രമക്കേടുകളെന്ന പരാതിയിൽ കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഭരണസമിതിയംഗവും സംഘ്പരിവാർ നേതാവായ ടി പി സെൻകുമാർ നൽകിയ പരാതിയിലാണ് അന്വേഷണം. സംഘ്പരിവാർ അനുകൂലിയും മുൻ വിജിലൻസ് കമ്മീഷണറുമായ ജേക്കബ് തോമസ് അടങ്ങുന്ന മൂന്നംഗ സംഘമാണ് അന്വേഷിക്കുക

ശ്രീചിത്രയിൽ ഡയറക്ടറുടെ ഏകാധിപത്യമാണെന്നും ഈ നിലയിൽ സ്ഥാപനത്തിന് മുന്നോട്ടു പോകാനാകില്ലെന്നുമാണ് സെൻകുമാർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നൽകിയ പരാതി. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളുമുണ്ട്.

നാലും അഞ്ചും പേറ്റന്റ് ഉള്ളവർക്ക് പോലും ശ്രീചിത്രയിൽ ജോലി ലഭിക്കില്ലെന്നും അവരെ തഴഞ്ഞ് താഴ്ന്ന യോഗ്യതയുള്ളവരെ എടുക്കുമെന്നും പട്ടികജാതി-വർഗ സംവരണം പാലിക്കാറില്ല, സ്വജനപക്ഷപാതം കാണിക്കുന്നുവെന്നൊക്കെയാണ് സംഘ്പരിവാർ നേതാവ് സെൻകുമാറിന്റെ പരാതി. എന്നാൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നാണ് ശ്രീചിത്ര അധികൃതർ വ്യക്തമാക്കിയത്.

Share this story