പോലീസ് സ്‌റ്റേഷനുകളിൽ ഒറ്റയാൻ കളി വേണ്ടെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് സ്‌റ്റേഷനുകളിൽ ഒറ്റയാൻ കളി വേണ്ടെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് സ്‌റ്റേഷനുകളിൽ ഒറ്റയാൻ കളി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ് ഐ ആണോ സി ഐ ആണോ വലുതെന്ന കാര്യത്തിൽ തർക്കമൊന്നും ആവശ്യമില്ല. ഒത്തൊരുമയോടുള്ള പ്രവർത്തനമാണ് സർക്കാരിന് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു

സിഐ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ആക്കിയതിന് പിന്നാലെ അധികാര തർക്കത്തെ തുടർന്ന് സ്റ്റേഷൻ ജോലികൾ കാര്യക്ഷമമായി നടക്കുന്നില്ലെന്ന പരാതികളെ തുടർന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. തർക്കം അവസാനിപ്പിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി അന്ത്യശാസനം നൽകിയിട്ടുണ്ട്.

പോലീസ് ദുർബലമായാൽ ഇടതുതീവ്രവാദം പോലെ രാജ്യത്തിന് തിരിച്ചടിയുണ്ടാകുന്ന സംഭവങ്ങൾ വർധിക്കും. സേന ശക്തമാകണം. മണൽ മാഫിയയെ സഹായിക്കുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story