മന്ത്രി കെ കെ ശൈലജക്ക് മോൾഡോവ സർവകലാശാല വിസിറ്റിംഗ് പ്രൊഫസർ പദവി; ഇന്ത്യയിൽ നിന്ന് തന്നെ ഇതാദ്യം

മന്ത്രി കെ കെ ശൈലജക്ക് മോൾഡോവ സർവകലാശാല വിസിറ്റിംഗ് പ്രൊഫസർ പദവി; ഇന്ത്യയിൽ നിന്ന് തന്നെ ഇതാദ്യം

യൂറോപ്യൻ രാജ്യമായ മോൾഡോവയിലെ ദേശീയ മെഡിക്കൽ സർവകലാശാല മന്ത്രി കെ കെ ശൈലജക്ക് വിസിറ്റിംഗ് പ്രൊഫസർ പദവി നൽകി ആദരിച്ചു. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരു മന്ത്രിക്ക് ഈ പദവി ലഭിക്കുന്നത്. നിപ പ്രതിരോധം ഉൾപ്പെടെ ആരോഗ്യമേഖലയിൽ മാതൃകാ പ്രവർത്തനം കാഴ്ച വെച്ചതിനുള്ള ആദരസൂചകമായാണ് ബഹുമതി

നിക്കോളൈ ടെസ്റ്റിമിറ്റാനു സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഫാർമസി എന്നറിയപ്പെടുന്ന യൂനിവേഴ്‌സിറ്റിയിൽ പൊതുജനാരോഗ്യം, സാമൂഹിക വിഷയങ്ങളിൽ കെ കെ ശൈലജക്ക് ആജീവനാന്തം ക്ലാസെടുക്കാം. നവംബറിൽ മോൾഡോവ സന്ദർശിച്ചപ്പോൾ നിപ പ്രതിരോധത്തിലും പ്രളയാനന്തര പകർച്ചവ്യാധികൾ നേരിടുന്നതിലും ആരോഗ്യമേഖല സ്വീകരിച്ച നടപടികളെക്കുറിച്ച് സർവകലാശാല വിദ്യാർഥികൾക്കായി മന്ത്രി പ്രഭാഷണം നടത്തിയിരുന്നു

കേരളത്തിന്റെ ആരോഗ്യ രംഗത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാണിതെന്ന് മന്ത്രി പ്രതികരിച്ചു. 1200ലേറെ വർഷത്തിന്റെ പാരമ്പര്യമുള്ള സർവകലാശാലയാണിത്. 1945ലാണ് മോസ്‌കോയിൽ നിന്നും സർവകലാശാല മോൾഡോവയിലേക്ക് മാറ്റിയത്. 36 രാജ്യങ്ങളിൽ നിന്നായി 6200 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.

 

Share this story