ശബരിമല തീർഥാടകരുടെ ബസ് ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

ശബരിമല തീർഥാടകരുടെ ബസ് ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

പത്തനംതിട്ട കോന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മാരൂർ പാലത്തിലാണ് അപകടം നടന്നത്.

പത്തനംതിട്ട കോന്നി കൈതക്കര സ്വദേശി മഹേഷാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story