ഇന്ധന വില കുതിച്ചുയരുന്നു; സംസ്ഥാനത്ത് ഇന്നും പെട്രോൾ, ഡീസൽ വില വർധിച്ചു

ഇന്ധന വില കുതിച്ചുയരുന്നു; സംസ്ഥാനത്ത് ഇന്നും പെട്രോൾ, ഡീസൽ വില വർധിച്ചു

മധ്യപൂർവേഷ്യയിലെ യുദ്ധസമാനമായ സ്ഥിതി വിശേഷത്തിന് പിന്നാലെ ഇന്ധനവില കുതിച്ചുകയറുന്നു. സംസ്ഥാനത്ത് ഇന്നും പെട്രോളിന് 10 പൈസയും ഡീസലിന് 12 പൈസയും കൂടി.

വരും ദിവസങ്ങളിലും എണ്ണവില ഉയരുമെന്നാണ് ആശങ്ക. കഴിഞ്ഞ മാസം 70.81 രൂപയായിരുന്ന ഡീസൽ ഇന്ന് തിരുവനന്തപുരത്ത് 73.64 രൂപയായി. പെട്രോൾ ലിറ്ററിന് 78.95 രൂപയായി

കൊച്ചിയിൽ പെട്രോളിന് 77.57 രൂപയും ഡീസലിന് 72.24 രൂപയുമായി. കോഴിക്കോട് പെട്രോളിന് 77.91 രൂപയും ഡീസൽ ലിറ്ററിന് 72.58 രൂപയുമായി.

മുംബൈയിൽ പെട്രോൾ വില 80 രൂപ കടന്ന് ലിറ്ററിന് 81.13 രൂപയായി. ഡീസലിന് 71.83 രൂപ. ഡൽഹിയിൽ പെട്രോൾ 75.54 രൂപയും ഡീസൽ 68.51 രൂപയുമാണ്

 

Share this story