നടിയെ ആക്രമിച്ച കേസ്: വിചാരണ ജനുവരി 28ന് ആരംഭിക്കും; ദിലീപ് അടക്കമുള്ള പ്രതികളിൽ കുറ്റം ചുമത്തി

നടിയെ ആക്രമിച്ച കേസ്: വിചാരണ ജനുവരി 28ന് ആരംഭിക്കും; ദിലീപ് അടക്കമുള്ള പ്രതികളിൽ കുറ്റം ചുമത്തി

നടിയെ ആക്രമിച്ച കേസിൽ വിചാരണ ജനുവരി 28ന് ആരംഭിക്കും. കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തി. എല്ലാ പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. പ്രതികളെല്ലാം തന്നെ കുറ്റം നിഷേധിച്ചു

കേസിൽ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി നിർദേശം. ഇതിനാൽ ജൂണിനകം വിചാരണ നടപടികൾ കോടതി പൂർത്തിയാക്കിയേക്കും. കോടതിയിൽ എല്ലാ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് ഇന്ന് കർശന നിർദേശം നൽകിയിരുന്നു

വിചാരണ കാര്യത്തിൽ പ്രതികളുടെ അഭിപ്രായവും കോടതി ആരാഞ്ഞു. ഓരോ സാക്ഷികളെയും വിസ്തരിക്കേണ്ട സമയക്രമത്തിൽ നാളെ തീരുമാനമാകും. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്

ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ വിടുതൽ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു

 

Share this story