ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ 5908 കോടി രൂപ അധിക സഹായം; കേരളത്തിന് ഒരു രൂപ പോലും പ്രളയ സഹായമില്ല

ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ 5908 കോടി രൂപ അധിക സഹായം; കേരളത്തിന് ഒരു രൂപ പോലും പ്രളയ സഹായമില്ല

2019ലെ പ്രളയ ധനസഹായത്തിൽ നിന്നും കേരളത്തെ തഴഞ്ഞ് നരേന്ദ്രമോദി സർക്കാർ. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങൾക്ക് അധിക ധനസഹായം നൽകിയപ്പോൾ ഒരു രൂപ പോലും കേരളത്തിനായി അനുവദിച്ചില്ല

ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2100 കോടി രൂപയാണ് കേരളം പ്രളയസഹായമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. സഹായം തേടി സെപ്റ്റംബർ 7ന് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ സഹായം നൽകുന്ന സംസ്ഥാനങ്ങളിൽ കേരളത്തിന്റെ പേരില്ല

പ്രകൃതി ദുരന്തങ്ങൾ നേരിട്ട അസം, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം അധിക ധനസഹായം നൽകുന്നത്. ഈ ഏഴ് സംസ്ഥാനങ്ങൾക്കുമായി 5908 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

Share this story