തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നുവെന്ന് ശോഭയുടെ പരിഹാസം; അക്രമങ്ങൾക്ക് പിന്നിൽ ഇടത് ജിഹാദി സംഘമെന്ന് കെ സുരേന്ദ്രനും

തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നുവെന്ന് ശോഭയുടെ പരിഹാസം; അക്രമങ്ങൾക്ക് പിന്നിൽ ഇടത് ജിഹാദി സംഘമെന്ന് കെ സുരേന്ദ്രനും

ജെ എൻ യുവിൽ ആക്രമങ്ങൾക്ക് വിധേയരായി ഗുരുതരമായി പരുക്കേറ്റ വിദ്യാർഥികളെ പരിഹസിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണെന്ന് ശോഭാ സുരേന്ദ്രൻ പരിഹസിക്കുന്നു

ജെ എൻ യുവിൽ നടന്നത് തിരക്കഥ പ്രകാരമാണ്. എന്താണ് സംഭവിച്ചതെന്ന് ദേശീയ മാധ്യമങ്ങളിൽ നിന്ന് വ്യക്തമാണ്. കേരളത്തിലെ മാധ്യമങ്ങളിൽ നിന്നും ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചില്ലെന്നും ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണ്. സ്ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി!…

Posted by Sobha Surendran on Sunday, January 5, 2020

ജെ എൻ യുവിൽ എ ബി വി പിക്കാർക്കാണ് മർദനമേറ്റതെന്നായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോൺഗ്രസും ഇടതുസംഘടനകളും നടത്തിയ ഭീകരമായ അക്രമങ്ങളെ വെള്ള പൂശുന്ന വ്യാജവാർത്തകളാണ് കേരളത്തിലെ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. അധ്യാപകരെയും വിദ്യാർഥികളും ക്രൂരമായി ആക്രമിച്ചത് ഇടത് ജിഹാദി കോൺഗ്രസ് സംഘമാണെന്നും ഈ ബിജെപി നേതാവ് ആരോപിക്കുന്നു

ജെ. എൻ. യുവിൽ കോൺഗ്രസ്സും ഇടതുസംഘടനകളും നടത്തിയ ഭീകരമായ അക്രമങ്ങളെ വെള്ളപൂശുന്ന വ്യാജവാർത്തകളാണ് കേരളത്തിലെ മാധ്യമങ്ങൾ…

Posted by K Surendran on Sunday, January 5, 2020

Share this story