മുഖംമൂടിയണിഞ്ഞ ഭീരുക്കൾ ശിക്ഷിക്കപ്പെടും വരെ ഈ രാജ്യം ഇനി ഉറങ്ങില്ല: ടൊവിനോ തോമസ്

മുഖംമൂടിയണിഞ്ഞ ഭീരുക്കൾ ശിക്ഷിക്കപ്പെടും വരെ ഈ രാജ്യം ഇനി ഉറങ്ങില്ല: ടൊവിനോ തോമസ്

ജെ എൻ യുവിൽ മുഖംമൂടി ധരിച്ചെത്തിയ ക്രിമിനലുകൾ വിദ്യാർഥികളെയും അധ്യാപകരെയും മർദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി നടൻ ടൊവിനോ തോമസ്. ഫേസ്ബുക്ക് വഴിയാണ് ജെ എൻ യു അക്രമത്തെ ടൊവിനോ അപലപിക്കുന്നത്. മുഖംമൂടിയണിഞ്ഞ ഭീരുക്കൾ നിയമപരമായി ശിക്ഷിക്കപ്പെടും വരെ ഈ രാജ്യമിനി ഉറങ്ങില്ലെന്ന് ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു.

രാജ്യത്തെ ഏറ്റവും മികച്ച വിദ്യാർഥികൾ മുഖമില്ലാത്ത ഭീരുക്കളാൽ ആക്രമിക്കപ്പെട്ടിട്ടും ഭരണസംവിധാനങ്ങൾ നോക്കി നിൽക്കുന്നുവെങ്കിൽ രാജ്യത്തിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇവിടെ എല്ലാം സാധാരണമാണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അത് വലിയ തെറ്റാണ്.

ശത്രുക്കളുടെ വാക്കുകൾ മാത്രമല്ല, സുഹൃത്തുക്കളുടെ മൗനവും നമ്മൾ അവസാന ഘട്ടത്തിലോർക്കും എന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ വാക്കുകളും ടൊവിനോ തന്റെ പോസ്റ്റിൽ ക്വാട്ട് ചെയ്തിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

When the students of a premier university get attacked by cowards without faces and the system fails to stand firm against this , something is seriously and gravely wrong in this country ! Whatever be your political affiliation, if you are still believing that everything is normal here, you are terribly mistaken !
Unless and until those cowards are caught and punished for what they did to our students , this nation is not going to sleep ! Jai Hind !

രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍,മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടതിനു ശേഷവും നമ്മുടെ ഭരണസംവിധാനങ്ങള്‍ നിഷ്ക്രിയരായി ഇരിക്കുന്നെങ്കില്‍ , നമ്മുടെ രാജ്യത്തിനു സാരമായി എന്തോ സംഭവിച്ചിട്ടുണ്ട്.നിങ്ങളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ,ഇവിടെ എല്ലാം സാധാരണമാണു എന്നു നിങ്ങളില്‍ ആരെങ്കിലും ഇനിയും കരുതുന്നുണ്ടെങ്കില്‍ അക്ഷന്തവ്യമായ തെറ്റാണത്.മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല !

ജയ് ഹിന്ദ്.

In the end , we will remember not the words of our enemies , but the silence of our friends – Martin Luther King ,Jr

When the students of a premier university get attacked by cowards without faces and the system fails to stand firm…

Posted by Tovino Thomas on Monday, January 6, 2020

Share this story