എംഡിക്ക് നേരെ കല്ലെറിഞ്ഞത് പ്രതിഷേധക്കാരല്ല; മുത്തൂറ്റിൽ നടക്കുന്നത് രാഷ്ട്രീയ പകപോക്കലെന്നും എം സ്വരാജ്

എംഡിക്ക് നേരെ കല്ലെറിഞ്ഞത് പ്രതിഷേധക്കാരല്ല; മുത്തൂറ്റിൽ നടക്കുന്നത് രാഷ്ട്രീയ പകപോക്കലെന്നും എം സ്വരാജ്

മുത്തൂറ്റ് എംഡി ജോർജ് അലക്‌സാണ്ടറെ കല്ലെറിഞ്ഞത് പ്രതിഷേധക്കാരല്ലെന്ന് എം സ്വരാജ് എംഎൽഎ. ഇതിന് പിന്നിൽ സിഐടിയുക്കാരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അക്രമം നടന്നിരിക്കുന്നത് പ്രതിഷേധം നടക്കുന്ന സ്ഥലത്തല്ല. അക്രമത്തിന് പിന്നിൽ പ്രതിഷേധക്കാരല്ലെന്നും മുത്തൂറ്റിൽ നടക്കുന്ന രാഷ്ട്രീയ പകപോക്കലാണെന്നും എം സ്വരാജ് പറഞ്ഞു

ഇന്ന് രാവിലെയാണ് കൊച്ചി ബാനർജി റോഡിലെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നിൽ വെച്ച് ജോർജ് അലക്‌സാണ്ടറിന് നേർക്ക് കല്ലേറുണ്ടായത്. എംഡിയുടെ തലക്ക് ചെറിയ പരുക്ക് പറ്റിയിരുന്നു.

കല്ലേറിൽ വാഹനത്തിന്റെ ചില്ല് തകർന്നു. പരുക്കേറ്റ ജോർജ് അലക്സാണ്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർജ് അലക്സാണ്ടറുടെ തലക്കാണ് പരുക്കേറ്റിട്ടുള്ളത്.

ശാഖകൾ അടച്ചുപൂട്ടിയതിനെതിരെയും ജീവനക്കാരെ സ്ഥലം മാറ്റിയതിനെതിരെയും സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം നടക്കുകയാണ്. ഇന്ന് രാവിലെയും വഴിയോരത്ത് സമരം നടക്കുന്നുണ്ടായിരുന്നു.

Share this story