താനൊരു ദുരന്തമായി തോന്നുന്നത് ചെന്നിത്തലക്കും സുഡാപ്പികൾക്കും മാത്രം; ചെന്നിത്തല ആഭ്യന്തര മന്ത്രിയായത് താക്കോൽദാന ശസ്ത്രക്രിയ വഴി: സെൻകുമാർ

താനൊരു ദുരന്തമായി തോന്നുന്നത് ചെന്നിത്തലക്കും സുഡാപ്പികൾക്കും മാത്രം; ചെന്നിത്തല ആഭ്യന്തര മന്ത്രിയായത് താക്കോൽദാന ശസ്ത്രക്രിയ വഴി: സെൻകുമാർ

ടി പി സെൻകുമാറിനെ ഡിജിപിയാക്കിയതാണ് തന്റെ ജീവിത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റെന്ന് വെളിപ്പെടുത്തിയ രമേശ് ചെന്നിത്തലക്ക് മറുപടിയുമായി സെൻകുമാർ. മുഖ്യമന്ത്രിയാകാനുള്ള മോഹമാണ് ചെന്നിത്തലക്ക്. മുസ്ലീം വിഭാഗങ്ങളുടെ വോട്ട് നേടാനാണ് ചെന്നിത്തല ശ്രമിക്കുന്നത്. തീവ്രവാദത്തെ പറ്റി നന്നായി അറിയുന്ന ആളാണ് ചെന്നിത്തലയെന്നും സെൻകുമാർ പറഞ്ഞു

ഡിജിപിയെ തെരഞ്ഞെടുക്കുന്നത് ആഭ്യന്തര മന്ത്രിയല്ല. മുഖ്യമന്ത്രിയും മന്ത്രിസഭയും ചേർന്നാണ്. ഇക്കാര്യം ചെന്നിത്തല ആദ്യം പഠിക്കട്ടെ. ഡിജിപി പദവിക്കായി ഒരു രാഷ്ട്രീയക്കാരന്റെയും പുറകെ പോയിട്ടില്ലെന്നും സെൻകുമാർ പറഞ്ഞു

താനൊരു ദുരന്തമായി തോന്നുന്നത് ചെന്നിത്തലക്കും സുഡാപ്പികൾക്കും മാത്രമാണ്. താക്കോൽദാന ശസ്ത്രക്രിയ വഴിയാണ് ചെന്നിത്തല കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ ആഭ്യന്തരമന്ത്രിയായത്. പലകാര്യങ്ങളും പറയാൻ ബാക്കിയുണ്ട്. ആവശ്യമെങ്കിൽ ഇനിയും കാര്യങ്ങൾ പറയുമെന്നും സെൻകുമാർ പറഞ്ഞു

 

Share this story