ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു; പോരാട്ടം തുടരണമെന്ന് പിണറായി

ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു; പോരാട്ടം തുടരണമെന്ന് പിണറായി

ജെ എൻ യു സ്റ്റുഡന്റ്‌സ് യൂനിയൻ പ്രസിഡന്റ് ഐഷി ഘോഷ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി കേരളാ ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച

ജെ എൻ യുവിൽ നടന്ന ഗുണ്ടാവിളയാട്ടത്തെ കുറിച്ച് ഐഷി ഘോഷിനോട് പിണറായി ചോദിച്ചറിഞ്ഞു. ഐഷിയുടെ പരുക്കിനെ കുറിച്ചും അദ്ദേഹം ചോദിച്ചു. ഇരുമ്പ് വടി കൊണ്ട് അവർ തലക്കടിക്കുകയായിരുന്നുവെന്ന് ഐഷി പറഞ്ഞു. അതവരുടെ പരിശീലനത്തിന്റെ ഭാഗമാണ്. തലയിലും കാലിലുമാണ് അടിക്കുന്നത്, എന്നായിരുന്നു പിണറായിയുടെ മറുപടി

ആക്രമണത്തിൽ എത്ര പേർക്ക് പരുക്കുണ്ടെന്ന് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. പോരാട്ടം തുടരണമെന്നും സമരങ്ങൾക്ക് എല്ലാ പിന്തുണയുമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡൽഹിയിലെ കേരളാ പ്രതിനിധി എ സമ്പത്ത്, എസ് എഫ് ഐ കേന്ദ്രകമ്മിറ്റി അംഗം നിതീഷ് നാരായണൻ തുടങ്ങിയവരും വിദ്യാർഥി സംഘത്തോടൊപ്പമുണ്ടായിരുന്നു

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്‌

സംഘപരിവാര്‍ തിട്ടൂരങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്തെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ഐതിഹാസികമായ പ്രതിരോധ സമരത്തിലാണ്. പരിവാര്‍ ക്യാംപസിനകത്തുകയറി അഴിഞ്ഞാടി. മുഷ്‌ക്കുകൊണ്ട് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയുടെ പ്രതിരോധത്തെ തീര്‍ത്തുകളയാമെന്നായിരുന്നു സംഘപരിവാറിന്റെ വ്യാമോഹം.

വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറാണ് ക്യാംപസ് കാഴ്ചവെച്ചത്. JNU വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും SFI നേതാവുമായ ഒയ്ഷി ഘോഷാണ് ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നല്‍കിയത്. പൊട്ടിയ തലയുമായി വീണ്ടും സമരരംഗത്തേക്ക് വരികയായിരുന്നു ഒയ്ഷി. ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പോയ ഒയ്ഷി കേരളാ ഹൗസിലെത്തി. രക്തസാക്ഷി സഫ്ദര്‍ ഹാഷ്മിയെക്കുറിച്ച് സുധാന്‍വാ ദേശ്പാണ്ഡെ എഴുതിയ ‘ഹല്ലാ ബോല്‍’ എന്ന പുസ്തകം ഒയ്ഷിക്കുനല്‍കി.

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെണ്‍കുട്ടിയുടെ കണ്ണുകളിലുണ്ട്. നീതിക്ക് വേണ്ടിയുള്ള സമരത്തിന് എല്ലാവിധ ആശംസകളും.

സംഘപരിവാർ തിട്ടൂരങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്തെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാല ഐതിഹാസികമായ പ്രതിരോധ സമരത്തിലാണ്. പരിവാർ…

Posted by Pinarayi Vijayan on Saturday, January 11, 2020

Share this story