ആൺ സുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെ ബിരുദ വിദ്യാർഥിനി തൂങ്ങിമരിച്ചു

ആൺ സുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെ ബിരുദ വിദ്യാർഥിനി തൂങ്ങിമരിച്ചു

ആൺ സുഹൃത്തുമായുള്ള വീഡിയോ കോളിനിടെ യുവതി തൂങ്ങിമരിച്ചു. ഇടുക്കി പീരുമേട് പള്ളിക്കുന്ന് സ്വദേശി സൗമ്യ(21)യാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാവിലെയാണ് സംഭവം

ബിരുദ വിദ്യാർഥിനിയാണ് സൗമ്യ. ഇന്ന് രാവിലെ സുഹൃത്തിനെ വീഡിയോ കോൾ ചെയ്ത ശേഷം ആത്മഹത്യാ ഭീഷണി മുഴക്കുകയും തുടർന്ന് തൂങ്ങി മരിക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോൾ സൗമ്യയുടെ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.

പ്രണയ നൈരാശ്യമാണ് സൗമ്യയുടെ മരണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ഏലപ്പാറയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് സൗമ്യയുടെ സുഹൃത്ത്. ഇയാളുമായുള്ള തർക്കമാണ് ആത്മഹത്യയിലേക്ക് ചെന്നെത്തിച്ചത്. ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിട്ടയച്ചു.

 

Share this story