ആശങ്കകളൊക്കെ വഴി മാറി; ഫ്‌ളാറ്റ് തകർക്കലിൽ സമീപത്തെ വീടുകൾക്ക് കേടുപാടുകളൊന്നുമില്ല

ആശങ്കകളൊക്കെ വഴി മാറി; ഫ്‌ളാറ്റ് തകർക്കലിൽ സമീപത്തെ വീടുകൾക്ക് കേടുപാടുകളൊന്നുമില്ല

മരടിലെ ഫ്‌ളാറ്റുകൾ നിയന്ത്രിത സ്‌ഫോടനം വഴി തകർക്കുന്നതിൽ ഏറ്റവും ആശങ്കപ്പെട്ടത് സമീപത്ത് താമസിക്കുന്നവരായിരുന്നു. സ്‌ഫോടത്തിൽ ഫ്‌ളാറ്റുകൾ തകർന്നുവീഴുന്നതിനൊപ്പം തങ്ങളുടെ വീടുകൾക്കും എന്തെങ്കിലും സംഭവിക്കുമോയെന്ന പേടിയിലായിരുന്നു ഇവർ. എന്നാൽ രണ്ട് ഫ്‌ളാറ്റുകളും തകർന്നുവീണതിന് പിന്നാലെ നടത്തിയ പരിശോധനയിൽ വീട്ടുകാരുടെ ആശങ്കകളൊക്കെ ആശ്വാസത്തിലേക്ക് വഴി മാറി

രണ്ടാമത്ത് തകർത്ത ആൽഫ സെറീന് സമീപം നിരവധി വീടുകൾ സ്ഥിതി ചെയ്തിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ അധികൃതർ ഈ വീടുകൾ പരിശോധിച്ച് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അറിയിച്ചിരുന്നു. എങ്കിലും വീടുകൾക്കുള്ളിൽ കയറി നോക്കിയ ശേഷമാണ് വീട്ടുടമസ്ഥർക്ക് പൂർണമായി ആശ്വസിക്കാനായത്.

ചെറിയ ചെറിയ നാശനഷ്ടങ്ങൾ പ്രതീക്ഷിച്ചിരുന്നതായി കമ്മീഷണർ വിജയ് സാഖറെ പറഞ്ഞു. എന്നാൽ ഒരു വീട്ടിലെ ഷീറ്റിൽ വിള്ളൽ വീണതല്ലാതെ മറ്റൊരു കേടുപാടും ഒരു വീടുകൾക്കും സംഭവിച്ചിട്ടില്ല. രണ്ടാമത്തെ സ്‌ഫോടന സമയത്ത് പ്രദേശത്ത് ചെറിയ കുലുക്കമുണ്ടായതായി നാട്ടുകാർ പറയുന്നു.

Share this story