തീവ്ര മതസംഘടനകൾ നടത്തിയ ഹർത്താലിൽ സർവീസ് നടത്തിയ ബസുകൾക്ക് നേരെ വീണ്ടും ആക്രമണം; ഒരു മാസത്തിനിടെ തകർത്തത് മൂന്ന് ബസുകൾ

തീവ്ര മതസംഘടനകൾ നടത്തിയ ഹർത്താലിൽ സർവീസ് നടത്തിയ ബസുകൾക്ക് നേരെ വീണ്ടും ആക്രമണം; ഒരു മാസത്തിനിടെ തകർത്തത് മൂന്ന് ബസുകൾ

ഡിസംബർ 17ന് തീവ്ര മത സംഘടനകൾ നടത്തിയ ഹർത്താലിനെ സർവീസ് നടത്തിയ ബസുകൾക്ക് നേരെ വീണ്ടും ആക്രമണം. പൗരത്വ നിയമവിഷയത്തിൽ എസ് ഡി പി ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ തീവ്രസംഘടനകൾ നടത്തിയ ഹർത്താലിനിടെ സർവീസ് നടത്തിയ ബസുകൾക്ക് നേരെയാണ് ആക്രമണം. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാമത്തെ ബസാണ് ക്രിമിനലുകൾ തകർക്കുന്നത്.

ഹർത്താലിൽ സർവീസ് നടത്തിയ പിപി ഗ്രൂപ്പിന്റെ രണ്ട് ബസുകളാണ് ഇന്ന് പുലർച്ചെ ഒരു സംഘം തെമ്മാടിക്കൂട്ടം തകർത്തത്. കുറ്റ്യാടി വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബസുകളുടെ ചില്ലുകൾ അടിച്ചു തകർക്കുകയും ടയറുകൾ കുത്തിക്കീറുകയുമായിരുന്നു.

ഹർത്താൽ പി പി ഗ്രൂപ്പിന്റെ കാമിയോ ബസ് നേരത്തെ എസ് ഡി പി ഐ ക്രിമിനലുകൾ തടയുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് നാല് എസ് ഡി പി ഐ ക്രിമിനലുകൾക്കെതിരെ പോലീസ് കേസെടുത്തു. ഇതിന് പിന്നാലെ രണ്ട് ദിവസത്തിനുള്ളിൽ പി പി ഗ്രൂപ്പിലെ ബസ് ജീവനക്കാരനെ ഒരു സംഘം ബസിൽ കയറി മർദിച്ചു. ഡിസംബർ 21ന് കല്ലാച്ചിയിൽ പാർക്ക് ചെയ്തിരുന്ന ബസ് അടിച്ചു തകർക്കുകയും ചെയ്തിരുന്നു

Share this story