ആസൂത്രണം കിറുകൃത്യം; ജെയിൻ കോറൽകോവിന്റെ അവിശിഷ്ടങ്ങൾ കായലിലേക്ക് പതിച്ചില്ല

ആസൂത്രണം കിറുകൃത്യം; ജെയിൻ കോറൽകോവിന്റെ അവിശിഷ്ടങ്ങൾ കായലിലേക്ക് പതിച്ചില്ല

തീരദേശ പരിപാലന നിയമം ലംഘിച്ചതിനെ തുടർന്ന് സുപ്രീം കോടതി പൊളിച്ചു നീക്കാൻ നിർദേശിച്ച മരടിലെ ജെയിൻ കോറൽകോവ് ഫ്‌ളാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തു. കൃത്യമായ ആസൂത്രണത്തിലൂടെയായിരുന്നു ഫ്‌ളാറ്റ് തകർത്തത്. അവശിഷ്ടങ്ങൾ കായലിലേക്ക് വീഴുമെന്ന് കരുതിയെങ്കിലും ഇതുണ്ടായില്ല

പൊളിച്ചു മാറ്റാനുള്ള നാല് ഫ്‌ളാറ്റുകളിൽ ഏറ്റവും വലിയ ഫ്‌ളാറ്റ് സമുച്ചയമായിരുന്നുവിത്. 128 അപ്പാർട്ട്‌മെന്റുകളാണ് ജെയിൻ കോറൽകോവിലുണ്ടായിരുന്നത്. ഫ്‌ളാറ്റ് സമുച്ചയവും കായലും തമ്മിൽ വെറും ഒമ്പത് മീറ്റർ അകലം മാത്രമാണുണ്ടായിരുന്നത്. എന്നാൽ മതിൽ കെട്ടിനകത്ത് തന്നെ അവിശിഷ്ടങ്ങൾ നിൽക്കുകയായിരുന്നു

45 ഡിഗ്രി ചെരിച്ച് പൊളിക്കാനാണ് എഡിഫൈസ് കമ്പനി നിശ്ചയിച്ചിരുന്നത്. ഇത് കൃത്യമായി തന്നെ നടപ്പാക്കാൻ കമ്പനിക്ക് സാധിച്ചു. ഒന്ന്, മൂന്ന് ആറ്, പതിനൊന്ന്, 14 നിലകളിലാണ് സ്‌ഫോടക വസ്തുക്കൾ നിറച്ചിരുന്നത്. ആറ് സെക്കന്റുകൾ കൊണ്ടാണ് ഫ്‌ളാറ്റ് നിലം പൊത്തിയത്.

400 കിലോ സ്‌ഫോടക വസ്തുക്കളാണ് ഫ്‌ളാറ്റ് പൊളിക്കാൻ ഉപയോഗിച്ചിരുന്നത്. കായലിലേക്ക് അവിശിഷ്ടങ്ങൾ വീഴാതിതിരിക്കാൻ കാർ പാർക്കിംഗ് ഏരിയ പൊളിച്ചിരുന്നു. ഈ ഭാഗം തുറസ്സായ ഭാഗമാക്കി മാറ്റുകയും ചെയ്തു. ഇതിന് മുകളിലേക്കാണ് കെട്ടിടാവിശിഷ്ടങ്ങൾ പതിച്ചത്.

 

Share this story