ചേളന്നൂരിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് സമരം ചെയ്ത പത്ത് വിദ്യാർഥികൾ കസ്റ്റഡിയിൽ

ചേളന്നൂരിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് സമരം ചെയ്ത പത്ത് വിദ്യാർഥികൾ കസ്റ്റഡിയിൽ

കോഴിക്കോട് ചേളന്നൂർ എസ് എൻ കോളജിൽ പ്രിൻസപ്പലിനെ പൂട്ടിയിട്ട് സമരം ചെയ്ത പത്ത് വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രിൻസിപ്പൽ ദേവപ്രിയയെ പോലീസെത്തിയാണ് മോചിപ്പിച്ച് സുരക്ഷിതമായി വീട്ടിലെത്തിച്ചത്.

ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിച്ച അധ്യാപകനെ പുറത്താക്കിയെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ പ്രിൻസിപ്പലിനെ പൂട്ടിയിട്ടത്. എന്നാൽ മോശം പെരുമാറ്റം കാരണമാണ് താത്കാലിക അധ്യാപകനെ പിരിച്ചുവിട്ടതെന്നും മാനേജ്‌മെന്റുമായി ആലോചിച്ചാണ് നടപടിയെടുത്തതെന്നും പ്രിൻസിപ്പൽ ഡോ. ദേവപ്രിയ പ്രതികരിച്ചു.

എന്നാൽ നാളെയും സമരം തുടരുമെന്നാണ് വിദ്യാർഥികൾ പറയുന്നത്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തുന്നതിനെ വിലക്കിയിട്ടില്ലെന്നും ക്ലാസ് എടുക്കാൻ പ്രാപ്തി ഇല്ലാത്തതിനാലാണ് അധ്യാപകനെ പുറത്താക്കിയതെന്നും പ്രിൻസിപ്പൽ പറയുന്നു. ആറ് മണിക്കൂറോളം നേരമാണ് വിദ്യാർഥികൾ ഇവരെ പൂട്ടിയിട്ടത്.

Share this story