ഇടുക്കി കുമളിയിൽ ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഇടുക്കി കുമളിയിൽ ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഇടുക്കി കുമളിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി കമൽദാസിനെയാണ് ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുമള ഗവ. ഹയർസെക്കന്ററി സ്‌കൂളിനായി പുതിയ കെട്ടിടം നിർമിക്കുന്നതിനായാണ് കമൽദാസ് അടക്കമുള്ള അഞ്ച് പേർ ഇവിടെയെത്തിയത്. കമൽദാസിന്റെ ഒപ്പമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്

വീണ് പരുക്കേറ്റ രൂപത്തിലാണ് കമൽദാസിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളുള്ളതായും പോലീസ് പറയുന്നു. രാജ്യ മദ്യപിച്ച് കമൽദാസ് പലതവണ നിലത്ത് വീണ് പരുക്കേൽക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. ഇയാളുടെ ശ്വാസം നിലച്ചതായി കണ്ടപ്പോൾ തങ്ങൾ പേടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഇവർ പറയുന്നു.

Share this story