എ എസ് ഐയുടെ കൊലപാതകം: ആസൂത്രണം നടന്നത് കേരളത്തിൽ; കൂടുതൽ തെളിവുകൾ

എ എസ് ഐയുടെ കൊലപാതകം: ആസൂത്രണം നടന്നത് കേരളത്തിൽ; കൂടുതൽ തെളിവുകൾ

തിരുവനന്തപുരം കളിയിക്കാവിളയിൽ എ എസ് ഐയെ വെടിവെച്ചു കൊന്ന സംഭവത്തിൽ ആസൂത്രണം നടന്നത് കേരളത്തിലാണെന്നതിന് കൂടുതൽ തെളിവുകൾ. എ എസ് ഐയെ വെടിവെച്ചു കൊല്ലുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയിരുന്നു.

7, 8 തീയതികളിൽ പ്രതികൾ നെയ്യാറ്റിൻകര പള്ളിയിലെത്തിയതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. വിതുര സ്വദേശി സെയ്ത് അലിയാണ് പ്രതികൾക്ക് താമസസൗകര്യം ഏർപ്പാടാക്കിയത്. കൊല നടന്നതിന്റെ അടുത്ത ദിവസം സെയ്ത് അലി ഒളിവിൽ പോകുകയും ചെയ്തിരുന്നു.

കൊല നടത്തിയ ദിവസം പ്രതികൾ നെയ്യാറ്റിൻകരയിൽ ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസന് ലഭിച്ചിരുന്നു. ബാഗിനായി അന്വേഷണ സംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ലഭിച്ചിരുന്നില്ല.

പ്രതികളായ തൗഫീഖും അബ്ദുൽ ഷമീമും യാത്ര ചെയ്തതായി സംശയിക്കുന്ന ഓട്ടോ റിക്ഷ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കേസിൽ തീവ്രവാദ ബന്ധം സ്ഥിരീകരിക്കപ്പെട്ടതിനാൽ എൻ ഐ എ ഏറ്റെടുക്കാനും സാധ്യതയേറെയാണ്

 

Share this story