അത്തരം വാർത്തകൾ വാസ്തവിരുദ്ധം: പൗരത്വ നിയമ പ്രതിഷേധക്കാർക്ക് നേരെ കേസെടുക്കാൻ നിർദേശിച്ചിട്ടില്ലെന്ന് ഡിജിപി

അത്തരം വാർത്തകൾ വാസ്തവിരുദ്ധം: പൗരത്വ നിയമ പ്രതിഷേധക്കാർക്ക് നേരെ കേസെടുക്കാൻ നിർദേശിച്ചിട്ടില്ലെന്ന് ഡിജിപി

പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയ വാർത്ത അടിസ്ഥാനരഹിതമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇത്തരത്തിലുള്ള ഒരു നിർദേശവും നൽകിയിട്ടില്ല. ക്രമസമാധാന പ്രശ്‌നമുണ്ടായാൽ നടപടിയെടുക്കാനാണ് നിർദേശം നൽകിയതെന്നും ഡിജിപി പ്രസ്താവനയിൽ അറിയിച്ചു.

ജമാഅത്തെ ഇസ്ലാമിയുടെ വാർത്താ ദൃശ്യ മാധ്യമമായ മീഡിയ വൺ ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രതിഷേധക്കാർക്കെതിരെ കേസെടുക്കാൻ ഡിജിപി നിർദേശം നൽകിയെന്നായിരുന്നു റിപ്പോർട്ട്. പ്രതിഷേധങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ചാൽ നടപടിയെടുക്കണമെന്ന് ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകിയിരുന്നു. ഇതാണ് വളച്ചൊടിച്ച് പ്രതിഷേധക്കാർക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയെന്ന് വാർത്തയാക്കിയത്.

പൊതുമുതൽ നശിപ്പിക്കുന്ന ഒരു പാർട്ടിക്കാരോടും മൃദു സമീപനം വേണ്ടെന്ന് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. ഗതാഗത തടസ്സം, സംഘം ചേർന്ന് തടസ്സമുണ്ടാക്കൽ, പൊതു മുതൽ നശിപ്പിക്കൽ തുടങ്ങിയവക്കെതിരെ കേസെടുക്കാനാണ് നിർദേശം.

Share this story