വഖഫ് ബോർഡ് ചെയർമാനായി മുൻ മന്ത്രി ടി കെ ഹംസയെ തെരഞ്ഞെടുത്തു

വഖഫ് ബോർഡ് ചെയർമാനായി മുൻ മന്ത്രി ടി കെ ഹംസയെ തെരഞ്ഞെടുത്തു

കേരള വഖഫ് ബോർഡ് ചെയർമാനായി മുൻ മന്ത്രി അഡ്വ. ടി കെ ഹംസയെ തെരഞ്ഞെടുത്തു. കൊച്ചി വഖഫ് ബോർഡ് ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ പിടിഎ റഹീം എംഎൽഎയാണ് ടി കെ ഹംസയുടെ പേര് നിർദേശിച്ചത്. കെ എം എ റഹീം പിന്താങ്ങി

പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ചെയർമാനായുള്ള ബോർഡിന്റെ കാലാവധി പൂർത്തിയായതോടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അഞ്ച് വർഷമാണ് ബോർഡിന്റെ കാലാവധി

വഖഫ് ബോർഡ് അംഗങ്ങളായ പി ഉബൈദുല്ല എംഎൽഎ, എം സി മായിൻ ഹാജി, അഡ്വ. പി വി സൈനുദ്ദീൻ, അഡ്വ. എം ഷറഫുദ്ദീൻ, റസിയ ഇബ്രാഹിം, വി എം രഹ്ന എന്നിവർ യോഗത്തിൽ പങ്കെടുത്തു

Share this story