പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം; നിയമം ഭരണഘടനാ വിരുദ്ധവും വിവേചനപരവും

പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം; നിയമം ഭരണഘടനാ വിരുദ്ധവും വിവേചനപരവും

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കേരളം ഹർജിയിൽ പറയുന്നു

പൗരത്വ നിയമത്തിനെതിരെ തുടക്കം മുതലെ ശക്തമായ നിലപാടാണ് പിണറായി വിജയൻ സർക്കാർ സ്വീകരിക്കുന്നത്. നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു.

പൗരത്വ ഭേദഗതി മതവിവേചനത്തിന് ഇടയാക്കും. രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണ്. അതുകൊണ്ട് നിയമം റദ്ദാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞിരുന്നു

ഇതിന് പിന്നാലെ മുഖ്യമന്ത്രി രാജ്യത്തെ 11 മുഖ്യമന്ത്രിമാർക്ക് ഒന്നിച്ചു നീങ്ങാൻ ആഹ്വാനം ചെയ്ത് കത്ത് അയക്കുകയും ചെയ്തിരുന്നു. വിവിധ യോഗങ്ങളാണ് നിയമത്തിനെതിരെ സർക്കാർ തലത്തിലും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലും സംസ്ഥാനത്ത് നടക്കുന്നത്. സമരപരിപാടികൾ ആലോചിക്കുന്നതിനായി സർക്കാർ സർവകക്ഷി യോഗവും വിളിച്ചിരുന്നു.

 

Share this story