പിണറായി വിജയൻ വിഡ്ഡികളുടെ സ്വർഗത്തിലെന്ന് കെ സുരേന്ദ്രൻ

പിണറായി വിജയൻ വിഡ്ഡികളുടെ സ്വർഗത്തിലെന്ന് കെ സുരേന്ദ്രൻ

പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. നിയമപരമായി നിലനിൽപ്പില്ലാത്ത ആവശ്യവുമായി സുപ്രീം കോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഡികളുടെ സ്വർഗത്തിലാണെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. കേരള സർക്കാരിന് നിയമത്തിന്റെ ബാലപാഠമറിയുന്ന ഒരു ഉപദേശകൻ പോലുമില്ലേയെന്നും ഇയാൾ ചോദിക്കുന്നു

സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്

ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. പാർലമെന്റ്‌ പാസ്സാക്കിയ നിയമത്തിനെതിരെ നിയമസഭയിൽ പാസ്സാക്കിയ പ്രമേയത്തിന് പോലും ഒരു വിലയുമില്ലെന്ന് അത് പാസ്സാക്കാൻ കൂട്ടുനിന്ന പാർട്ടിയുടെ അധ്യക്ഷൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നിയമസഭാസമ്മേളനത്തിനും ചെലവായി ലക്ഷങ്ങൾ. കേരളസർക്കാരിന് നിയമത്തിന്റെ ബാലപാഠമറിയുന്ന ഒരു ഉപദേശകൻ പോലുമില്ലേ? മുസ്ളീം വോട്ടുബാങ്കിനെ അപ്പാടെ മുന്നണിയിലെത്തിക്കാൻ തെരുവിൽ കാണിക്കുന്ന അഭ്യാസങ്ങളൊന്നും പോരാത്തതുകൊണ്ടാണോ നികുതിപ്പണമെടുത്ത് ദുർവ്യയം ചെയ്യുന്ന ഈ വിലകുറഞ്ഞ നടപടി? ഇത്തരം വങ്കത്തരങ്ങൾക്ക് ജനങ്ങളുടെ പണം ചെലവഴിക്കുന്നതിനുപകരം പാർട്ടി ഫണ്ടിൽനിന്ന് പണമെടുത്ത് ചെലവഴിക്കുകയാണ് വേണ്ടത്.

ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഡികളുടെ…

Posted by K Surendran on Monday, January 13, 2020

Share this story