ഒന്നിച്ചുള്ള പോരാട്ടത്തിന്റെ മഹത്വമറിയാത്ത ചെറിയ മനസ്സുകൾ ഇവിടെയുണ്ട്; മുല്ലപ്പള്ളിക്ക് പരോക്ഷ വിമർശനവുമായി പിണറായി

ഒന്നിച്ചുള്ള പോരാട്ടത്തിന്റെ മഹത്വമറിയാത്ത ചെറിയ മനസ്സുകൾ ഇവിടെയുണ്ട്; മുല്ലപ്പള്ളിക്ക് പരോക്ഷ വിമർശനവുമായി പിണറായി

തലശ്ശേരിയിൽ നടന്ന ഭരണഘടന സംരക്ഷണ ബഹുജന റാലിക്കിടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നിച്ചുള്ള പോരാട്ടത്തിന്റെ മഹത്വം മനസ്സിലാക്കാത്ത ചെറിയ മനസ്സുകൾ ഇവിടെയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം

പൗരത്വ നിയമത്തിനെതിരെ ഭരണ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് പ്രതിഷേധിച്ചത് രാജ്യത്തിന് തന്നെ മാതൃകയാണ്. എന്നാൽ ഒന്നിച്ചുള്ള പോരാട്ടത്തിന്റെ മഹത്വം ചിലർക്ക് അറിയില്ലെന്നും പിണറായി പറഞ്ഞു. കൂട്ടായ്മക്ക് തടസ്സമായി ഒന്നിച്ചുള്ള പോരാട്ടത്തിന്റെ മഹത്വമറിയാത്തവരുണ്ട്. അവരുടെ പേരെടുത്ത് പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

എൽ ഡി എഫ് നേതാക്കളും ന്യൂനപക്ഷ മതപണ്ഡിതരും വിവിധ രാഷ്ട്രീയ നേതാക്കളും റാലിയിൽ പങ്കെടുത്തു. പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ച് സമരം നടത്തുന്നതിനെ മുല്ലപ്പള്ളി വിമർശിച്ച് രംഗത്തുവന്നിരുന്നു. നിയമസഭ പാസാക്കിയ പ്രമേയം വെറും സന്ദേശമാണെന്നും മുല്ലപ്പള്ളി വില കുറക്കാൻ ശ്രമിച്ചിരുന്നു. ബിജെപി നേതാക്കളാണ് ഇതിന് മുമ്പ് സമാനമായ ആരോപണങ്ങൾ ്ഉന്നയിച്ചത്.

Share this story