ശബരിമലയിൽ യുവതികൾ പ്രവേശിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഹിന്ദു മതാചാര്യൻമാർ: ദേവസ്വം മന്ത്രി

ശബരിമലയിൽ യുവതികൾ പ്രവേശിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഹിന്ദു മതാചാര്യൻമാർ: ദേവസ്വം മന്ത്രി

ശബരിമലയിൽ യുവതികൾ പ്രവേശിക്കണോയെന്ന് ഹിന്ദു മതാചാര്യൻമാരാണ് തീരുമാനിക്കേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. താനോ പിണറായി വിജയനോ അല്ല ശബരിമല വിഷയത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കടകംപള്ളി പറഞ്ഞു

ശബരിമലയിലും മരടിലും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്. അത് ഭരണഘടനാപരമായ ബാധ്യതയാണ്. സന്തോഷത്തോടെയല്ല മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചത്. സുപ്രീം കോടതി വിധി നടപ്പാക്കുകയാണ് ചെയ്തത്. ശബരിമല വിഷയത്തിൽ താനും തോമസ് ഐസകും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി

Share this story