ചന്ദ്രശേഖർ ആസാദിന് ഒടുവിൽ ജാമ്യം; ഒരു മാസത്തേക്ക് ഡൽഹിയിൽ ഉണ്ടാകാൻ പാടില്ല

ചന്ദ്രശേഖർ ആസാദിന് ഒടുവിൽ ജാമ്യം; ഒരു മാസത്തേക്ക് ഡൽഹിയിൽ ഉണ്ടാകാൻ പാടില്ല

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഡൽഹി ജമാ മസ്ജിദ് പരിസരത്ത് നിന്നും അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം. ഡൽഹി തീസ് ഹസാരി കോടതിയാണ് ആസാദിന് ജാമ്യം അനുവദിച്ചത്.

ഉപാധികളോടെയാണ് ജാമ്യം. നാല് ആഴ്ചത്തേക്ക് ഡൽഹിയിൽ ഉണ്ടാകാൻ പാടില്ല. ഈ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും യുപിയിലെ സഹറൻപൂർ പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടണം. ഇതിന് ശേഷം കുറ്റപത്രം സമർപ്പിക്കുന്നത് വരെ എല്ലാ മാസത്തിലെയും അവസാന ശനിയാഴ്ച സ്റ്റേഷനിലെത്തണം.

ചികിത്സക്കായി ഡൽഹിയിൽ എത്തണമെങ്കിൽ പോലീസിനെ അറിയിക്കണം. ഡൽഹിയിലെ സമരങ്ങളിൽ നിന്നും ഒരു മാസം വിട്ടുനിൽക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചത്.

ഡൽഹി ജമാ മസ്ജിദ് സന്ദർശിക്കാൻ ആസാദിനെ അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ കോടതി അംഗീകരിച്ചു. ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പോലീസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

 

Share this story