ഫാസ് ടാഗ് സംവിധാനം ഇന്ന് മുതൽ; ഗതാഗത കുരുക്കിന് സാധ്യത

ഫാസ് ടാഗ് സംവിധാനം ഇന്ന് മുതൽ; ഗതാഗത കുരുക്കിന് സാധ്യത

ടോൾ പ്ലാസകളിൽ ഡിജിറ്റലായി പണം നൽകുന്ന ഫാസ്ടാഗ് സംവിധാനം ഇന്ന് മുതൽ പ്രാബല്യത്തിൽ. നേരിട്ട് പണം കൈപ്പറ്റുന്ന ഒരു ട്രാക്ക് മാത്രമേ ഇനിയുണ്ടാകു. ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ ഈ ഒറ്റ വരിയിൽ പോകേണ്ടി വരും.

കഴിഞ്ഞ വർഷം ഡിസംബറോടെ ഫാസ് ടാഗ് നടപ്പാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ 75 ശതമാനം വാഹനങ്ങളും ഫാസ് ടാഗിലേക്ക് മാറാത്ത സാഹചര്യത്തിൽ ഒരു മാസത്തേക്ക് സമയം നീട്ടി അനുവദിക്കുകയായിരുന്നു. ഇപ്പോഴും മികച്ച വാഹനങ്ങളിലും ഫാസ് ടാഗ് സംവിധാനമില്ല. ഇതിനാൽ ടോൾ പ്ലാസകളിൽ ഗതാഗത കുരുക്കുണ്ടാക്കാനുള്ള സാധ്യതയേറെയാണ്.

ദേശീയ പാതകളിലും അതിവേഗ പാതകളിലും നടക്കുന്ന ടോൾ പിരിവ് ഡിജിറ്റൽവത്കരിക്കുന്ന സംവിധാനമാണ് ഫാസ് ടാഗ്. വാഹനത്തിന്റെ മുൻഭാഗത്താകും ഫാസ് ടാഗ് പതിക്കേണ്ടത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് സമാനമായി ഒരു വശത്ത് കാർഡ് ഉടമയുടെ പേരും വണ്ടി നമ്പറും മറുവശത്ത് റേഡിയോ ഫ്രീക്വൻസി ബാർഡ് കോഡുമുണ്ടാകും. വാഹനം ടോൾ ബൂത്തിൽ എത്തുമ്പോൾ തന്നെ കാർഡ് സ്‌കാൻ ചെയ്യുകയും പണം ഡെബിറ്റാകുകയും ചെയ്യും. വാഹനത്തിന് ടോൾ പ്ലാസയിൽ നിർത്താതെ തന്നെ യാത്ര തുടരാനും സാധിക്കും.

 

Share this story