മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയ സാക്ഷിയുമായി കോടതിക്കുള്ളിൽ ജോളിയുടെ സംസാരം; സംഭവിച്ചത് ഗുരുതര വീഴ്ച

മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയ സാക്ഷിയുമായി കോടതിക്കുള്ളിൽ ജോളിയുടെ സംസാരം; സംഭവിച്ചത് ഗുരുതര വീഴ്ച

കൂടത്തായി കൊലപാതക പരമ്പര കേസിൽ മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയ സാക്ഷിയോട് കോടതിക്കുളിൽ സംസാരിച്ച് മുഖ്യപ്രതി ജോളി. കൊല്ലപ്പെട്ട ടോം തോമസിന്റെ ബന്ധുവും കേസിലെ പ്രധാന സാക്ഷികളിലൊരാളുമായ പി എച്ച് ജോസഫിനോടാണ് ജോളി സംസാരിച്ചത്. വനിതാ പോലീസിന്റെ സാന്നിധ്യത്തിൽ വെച്ചായിരുന്നു സംസാരം

ജോളിയെ സാക്ഷിയുമായി സംസാരിക്കാൻ അനുവദിച്ചതിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് നിരീക്ഷണം. കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളെ വലയിലാക്കിയ നടപടിക്ക് അപമാനമാകുന്ന തരത്തിലായി ഈ നടപടിയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണറോട് റൂറൽ എസ് പി കെജി സൈമൺ വിവരം തേടിയിട്ടുണ്ട്. സിലി വധക്കേസിൽ റിമാൻഡ് കാലാവധി നീട്ടുന്നതിനായാണ് ജോളിയെ ഇന്നലെ താമരശ്ശേരി കോടതിയിൽ എത്തിച്ചത്.

സാക്ഷിയുമായി ജോളി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പി എച്ച് ജോസപിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ജോളിയുടെ ഭർത്താവ് റോയി കൊല്ലപ്പെട്ടപ്പോൾ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ആദ്യം പരാതി നൽകിയത് ജോസഫായിരുന്നു.

Share this story