വാഗ്ദാനങ്ങൾ പാലിച്ചില്ല; എൻഡോസൾഫാൻ ഇരകൾ വീണ്ടും സമരത്തിന്

വാഗ്ദാനങ്ങൾ പാലിച്ചില്ല; എൻഡോസൾഫാൻ ഇരകൾ വീണ്ടും സമരത്തിന്

കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾ വീണ്ടും സമരത്തിലേക്ക്. കഴിഞ്ഞ വർഷം നടന്ന സെക്രട്ടേറിയറ്റ് സമരത്തിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നാരോപിച്ചാണ് വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് എൻഡോസൾഫാൻ ദുരിതബാധിതരും അമ്മമാരും സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല പട്ടിണി സമരം നടത്തിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം പിൻവലിക്കുകയായിരുന്നു. എന്നാൽ അന്നത്തെ വാഗ്ദാനങ്ങളിൽ അധികവും പാലിച്ചില്ലെന്ന് ഇവർ പറയുന്നു

മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തിയ 18 വയസ്സിന് താഴെയുള്ളവരെ ദുരിതബാധിതരുടെ പട്ടികയിൽപ്പെടുത്താൻ തീരുമാനിച്ചെങ്കിലും ഇതുവരെയും ചികിത്സയടക്കമുള്ള ആനുകൂല്യങ്ങൾ നൽകിയിട്ടില്ല

പ്രത്യേക മെഡിക്കൽ ക്യാമ്പെന്ന വാഗ്ദാനവും പെൻഷൻ വർധിപ്പിക്കുമെന്ന വാഗ്ദാനവും നടന്നില്ല. നാല് മാസമായി പെൻഷൻ മുടങ്ങിക്കിടക്കുകയാണ്. ഈ മാസം മുപ്പതിന് സെക്രട്ടേറിയറ്റ് മാർച്ച് നടത്താനാണ് തീരുമാനം. വാഗ്ദാനങ്ങൾ എന്നിട്ടും പാലിക്കപ്പെട്ടില്ലെങ്കിൽ വീണ്ടും സമരം നടത്തും

 

Share this story