കെ എ എസ് പരീക്ഷക്കായി സർക്കാരുദ്യോഗസ്ഥരുടെ കൂട്ട അവധി; രാജിവെച്ച് പഠിച്ചോളാൻ പൊതുഭരണ വകുപ്പ്

കെ എ എസ് പരീക്ഷക്കായി സർക്കാരുദ്യോഗസ്ഥരുടെ കൂട്ട അവധി; രാജിവെച്ച് പഠിച്ചോളാൻ പൊതുഭരണ വകുപ്പ്

അടുത്ത മാസം നടക്കാനിരിക്കുന്ന കേരളാ അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷക്കായി സർക്കാർ ഉദ്യോഗസ്ഥർ കൂട്ടത്തോടെ അവധിയെടുക്കുന്നതിനെതിരെ സർക്കാർ. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ മാത്രം അൻപത് പേരാണ് കെ എ എസ് പരീക്ഷ എഴുതാനായി അവധി നൽകിയിരിക്കുന്നത്.

ഉദ്യോഗസ്ഥരെ കൂട്ട അവധി എടുക്കാൻ അനുവദിക്കരുതെന്ന് പൊതുഭരണവകുപ്പ് സെക്രട്ടറി കെ ആർ ജ്യോതിലാൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കൂട്ട അവധി സെക്രട്ടേറിയറ്റ് പ്രവർത്തനത്തെ ബാധിക്കുമെന്നും ധനബജറ്റിനായി നിയമസഭ ചേരാനിരിക്കുന്ന സാഹചര്യത്തിൽ ഇതംഗീകരിക്കാനാകില്ലെന്നും പൊതുഭരണസെക്രട്ടറി ചൂണ്ടിക്കാട്ടുന്നു

സർക്കാർ ജോലിയിൽ ഇരുന്നു കൊണ്ട് മറ്റൊരു ജോലിക്ക് വേണ്ടി പഠിച്ച് പരീക്ഷയെഴുതുന്നത് ചട്ടവിരുദ്ധമാണ്. പരീക്ഷക്ക് വേണ്ടി പഠിക്കണമെങ്കിൽ ജോലി രാജിവെച്ച് പഠിക്കാമെന്നും പൊതുഭരണസെക്രട്ടറി പറയുന്നു. ഇല്ലെങ്കിൽ ഇവർ എഴുതുന്ന പരീക്ഷ അയോഗ്യമാക്കും. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സ്വന്തം കാര്യം നോക്കുകയാണ് ഇവർ ചെയ്യുന്നതെന്നും ശുപാർശയിൽ പറയുന്നു

Share this story