സുപ്രീം കോടതി തീരുമാനം വരുന്നതു വരെ സിഎഎ നടപ്പാക്കരുത്; മുസ്ലീം ലീഗ് അപേക്ഷയുമായി സുപ്രീം കോടതിയിൽ

സുപ്രീം കോടതി തീരുമാനം വരുന്നതു വരെ സിഎഎ നടപ്പാക്കരുത്; മുസ്ലീം ലീഗ് അപേക്ഷയുമായി സുപ്രീം കോടതിയിൽ

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. സിഎഎയുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്.

ദേശീയ ജനസംഖ്യ രജിസ്റ്ററിനുള്ള നടപടികൾ നിർത്തിവെക്കാനും നിർദേശിക്കണമെന്ന് ലീഗ് ആവശ്യപ്പെടുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീം കോടതി തീരുമാനമെടുക്കും വരെ ഇതിന്റെ നടപടിക്രമങ്ങൾ നിർത്തിവെക്കണമെന്നതാണ് ആവശ്യം.

പൗരത്വ ഭേദഗതി നിയമത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ ഉത്തർപ്രദേശ് സർക്കാർ സിഎഎ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഏകദേശം നാൽപ്പതിനായിരം പേരുടെ പട്ടിക കേന്ദ്രസർക്കാറിന് കൈമാറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്.

പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമാണോയെന്ന് പരിശോധന നടത്തി വരികയാണ്. ഇതിന്റെ അന്തിമ നടപടി വരുംവരെ ഇത് നിർത്തിവെക്കണമെന്ന് അഭിഭാഷകൻ ഹാരിസ് ബീരാൻ വഴി സമർപ്പിച്ച അപേക്ഷയിൽ ലീഗ് പറയുന്നു.

 

Share this story