എസ്.എൻ.ഡി.പിയിൽ സാമ്പത്തിക ക്രമക്കേട്, വെള്ളാപ്പള്ളി 1600 രൂപ കൈപ്പറ്റി; ഗുരുതര ആരോപണവുമായി സെൻകുമാർ

എസ്.എൻ.ഡി.പിയിൽ സാമ്പത്തിക ക്രമക്കേട്, വെള്ളാപ്പള്ളി 1600 രൂപ കൈപ്പറ്റി; ഗുരുതര ആരോപണവുമായി സെൻകുമാർ

എസ് എൻ ടി പി ട്രസ്റ്റിന്റെ മറവിൽ വെള്ളാപ്പള്ളി നടേശൻ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപണവുമായി ടി പി സെൻകുമാർ. എസ് എൻ ഡി പിക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ വ്യാപകമായ അഴിമതിയാണ് നടന്നത്. എല്ലാ പണമിടപാടുകളും അന്വേഷിക്കുമെന്ന് സെൻകുമാർ ആവശ്യപ്പെട്ടു. സുഭാഷ് വാസുവും സെൻകുമാറിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

എസ് എൻ ഡി പി ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനും നിയമനത്തിനുമായി വെള്ളാപ്പള്ളി 1600 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. റവന്യു ഇന്റലിജൻസും ആദായ നികുതി വകുപ്പും ഇതന്വേഷിക്കണം. കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയിലെ പണമിടപാടിനെ കുറിച്ചും എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കണം.

എസ് എൻ ഡി പി ട്രസ്റ്റിന്റെ ശാഖകൾ പലതും വ്യാജമാണ്. വെള്ളാപ്പള്ളി വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് ക്രമക്കേടിലൂടെയാണ്. വെള്ളാപ്പള്ളിയെ എതിർക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നുവെന്നും ദരിദ്ര സമൂഹത്തെ പിഴിഞ്ഞ് പണമുണ്ടാക്കുകയാണെന്നും സെൻകുമാർ ആരോപിച്ചു

Share this story