മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സെൻകുമാറിനെതിരെ പരാതി

മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സെൻകുമാറിനെതിരെ പരാതി

തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ടി പി സെൻകുമാറിനെതിരെയും സുഭാഷ് വാസുവിനെതിരെയും പരാതി. മാധ്യമപ്രവർത്തകനായ കടവിൽ റഷീദാണ് കന്റോൺമെന്റ് പോലീസിൽ പരാതി നൽകിയത്.

സെൻകുമാറും സുഭാഷ് വാസുവും കണ്ടാലറിയുന്ന പത്ത് പേരും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. രമേശ് ചെന്നിത്തലയുടെ പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് സെൻകുമാർ റഷീദിനെ അധിക്ഷേപിച്ച് സംസാരിച്ചതും ഭീഷണിപ്പെടുത്തിയതും.

നിങ്ങൾ മാധ്യമപ്രവർത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോയെന്നും സെൻകുമാർ മാധ്യമപ്രവർത്തകനോട് ചോദിച്ചു. പിന്നീട് നിങ്ങളുടെ രീതിയും സംസാരവും കണ്ടപ്പോൾ മദ്യപിച്ചതുപോലെയാണ് തോന്നുന്നത് എന്നും ഇയാളെ പിടിച്ച് പുറത്താക്കണമെന്നും സെൻകുമാർ പറയുകയായിരുന്നു.

മാധ്യമപ്രവർത്തകനെ പിടിച്ച് പുറത്താക്കാൻ ശ്രമിച്ചപ്പോൾ മറ്റ് മാധ്യമപ്രവർത്തകർ ഇടപെടുകയും സ്ഥിതിഗതികൾ മോശമാകുമെന്ന് തിരിച്ചറിഞ്ഞതോടെ സെൻകുമാർ ശാന്തനാകുകയുമായിരുന്നു

Share this story