ഭരണഘടനാ പരമായി സംസ്ഥാനത്തിന്റെ തലവാൻ ഞാനാണ്: ആവർത്തിച്ച് ഗവർണർ

ഭരണഘടനാ പരമായി സംസ്ഥാനത്തിന്റെ തലവാൻ ഞാനാണ്: ആവർത്തിച്ച് ഗവർണർ

സംസ്ഥാന സർക്കാരിനെതിരെ വീണ്ടും ഗവർണർ. ഭരണഘടനാ പരമായി സംസ്ഥാനത്തിന്റെ തലവൻ ഗവർണർ തന്നെയാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചു. ഇതിനാൽ തന്നെ നയപരവും നിയമപരവുമായ കാര്യങ്ങൾ ഔദ്യോഗികമായി ഗവർണറെ അറിയിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും ഗവർണർ പറഞ്ഞു

പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും സ്യൂട്ട് ഫയൽ ചെയ്യാനുമുള്ള സർക്കാരിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ല. സംസ്ഥാന സർക്കാരിന് അതിന് അധികാരമുണ്ട്. പക്ഷേ ഭരണഘടനാ തലവനെന്ന നിലയിൽ തന്നെ അറിയിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും ഗവർണർ പറഞ്ഞു

തദ്ദേശ വാർഡ് വിഭജന ഓർഡിനൻസിലും ഗവർണർ സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഓർഡിനൻസിൽ ഒപ്പിടാതെയും തിരിച്ചയക്കാതെയും മരവിപ്പിച്ച് വെച്ച ഗവർണറുടെ നടപടിയെ പ്രതിപക്ഷവും കയ്യടിച്ച് സ്വീകരിക്കുകയാണ്.

ഗവർണർക്ക് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായ മറുപടി നൽകിയിരുന്നു. പണ്ട് നാട്ടുരാജ്യങ്ങളിൽ രാജാക്കാൻമാർക്ക് മുകളിൽ ഒരു റസിഡന്റ് ഉണ്ടായിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ മേലെ റസിഡന്റ് ഇല്ലെന്ന കാര്യം ചിലരോർക്കുന്നത് നന്നായിരിക്കുമെന്നാണ് മുഖ്യമന്ത്രി നൽകിയ മറുപടി

 

Share this story