സിലിയെ കൊലപ്പെടുത്തിയത് ഷാജുവിനെ ഭർത്താവായി കിട്ടാൻ; കൂടത്തായി കേസിൽ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു

സിലിയെ കൊലപ്പെടുത്തിയത് ഷാജുവിനെ ഭർത്താവായി കിട്ടാൻ; കൂടത്തായി കേസിൽ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു

കൂടത്തായി കൊലപാതക പരമ്പര കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് സമർപ്പിച്ചത്. ജോളിയാണ് കേസിലെ ഒന്നാം പ്രതി. മാത്യു രണ്ടാം പ്രതിയും സ്വർണപ്പണിക്കാരൻ പ്രജികുമാർ മൂന്നാം പ്രതിയുമാണ്.

1020 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർ താമരശ്ശേരി കോടതിയിൽ സമർപ്പിച്ചത്. 165 സാക്ഷികളുണ്ട്. സിലിയുടെ സഹോദരൻ സിജോ, സഹോദരി ഷാലു, സക്കറിയ എന്നിവരുടെ മൊഴികളാണ് അന്വേഷണത്തിൽ നിർണായകമായതെന്ന് റൂറൽ എസ് പി കെജി സൈമൺ പറഞ്ഞു

സിലിയെ അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയിൽ എത്തിക്കുകയും മഷ്‌റൂം ഗുളികയിൽ സയനൈഡ് കലക്കി കൊല്ലുകയുമായിരുന്നു. കുടിക്കാൻ നൽകിയ വെള്ളത്തിലും സയനൈഡ് കലക്കിയിരുന്നു. സിലി തളർന്നുവീഴുന്നത് സിലിയുടെ മകൻ കണ്ടപ്പോൾ മകനെ ഐസ്‌ക്രീം വാങ്ങാൻ പുറത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു.

സംഭവത്തിൽ സിലിയുടെ ആഭ്യ ഭർത്താവ് ഷാജുവിന് പങ്കില്ലെന്ന് പോലീസ് പറയുന്നു. അടുത്ത് ആശുപത്രിയുണ്ടായിട്ടും 12 കിലോമീറ്റർ അകലെയുള്ള ശാന്തി ആശുപത്രിയിൽ എത്തിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ്. ഷാജുവിനെ ഭർത്താവായി കിട്ടാനാണ് സിലിയെ കൊലപ്പെടുത്തിയത്. ഇതിനായി പല വഴികഴും ജോളി സ്വീകരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു

 

Share this story